ഗള്‍ഫില്‍ കോവിഡ് രോഗികള്‍ രണ്ട് ലക്ഷം കവിഞ്ഞു

ദുബായ്- ഗള്‍ഫ് രാജ്യങ്ങളിലെ കോവിഡ്19 രോഗികളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു. മരണ സംഖ്യ 900 പിന്നിട്ടു. സൗദി അറേബ്യയില്‍ 80,000 ത്തിലേക്കടുക്കുകയാണ് കൊറോണ രോഗികളുടെ എണ്ണം. ഖത്തറില്‍ അരലക്ഷത്തിനടുത്താണ് കോവിഡ് 19 രോഗികള്‍. മരണസംഖ്യ 30. 32,000ഓളം രോഗികളുള്ള യു.എ.ഇയാണ് സൗദി അറേബ്യ കഴിഞ്ഞാല്‍ ഗള്‍ഫില്‍ ഏറ്റവുമധികം കൊറോണ മരണം നടന്ന രാജ്യം. 255 പേര്‍ക്കാണ് കൊറോണ വൈറസില്‍ ഇതിനകം ജീവന്‍ നഷ്ടമായത്.  175 പേര്‍ക്ക്  ജീവന്‍ നഷ്ടമായ കുവൈത്തില്‍  23,000ലധികം  കൊറോണ രോഗികളുണ്ട്. ബഹ്‌റൈനില്‍ പതിനായരത്തിനടുത്തും,  ഒമാനില്‍ എണ്ണായിരത്തിന് മുകളിലുമാണ് രോഗികളുടെ എണ്ണം.  ബഹ്‌റൈനില്‍ 15 പേരും, ഒമാനില്‍ 38 പേരും വൈറസ് ബാധയില്‍ ഇതിനകം മരിച്ചു.

 

Latest News