Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍ മൂന്ന് കോവിഡ് മരണം

അബുദാബി- യു.എ.ഇയില്‍ പുതുതായി 563 പേര്‍ക്ക് കോവിഡ് ബാധിച്ചു. മൂന്ന് പേര്‍ കൂടി മരിച്ചു. 314 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 32,532 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ ആകെ എണ്ണം–16,685. 3 പേരുടെ മരണത്തോടെ ആകെ മരണ സംഖ്യ 258 ആയി. ഇതുവരെ ആകെ 20,11,000 പരിശോധനകള്‍ നടന്നതായും അധികൃതര്‍ പറഞ്ഞു.
ജനങ്ങള്‍ സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കണമെന്ന് ആവര്‍ത്തിച്ച് നിര്‍ദേശിക്കുകയും ചെയ്തു. ഇന്നലെ മുതല്‍ ദുബായില്‍ നിയന്ത്രണത്തില്‍ അയവു വന്നിരുന്നു.

 

Latest News