Sorry, you need to enable JavaScript to visit this website.

കോവിഡ്: ഖത്തറില്‍ മൂന്ന് മരണംകൂടി

ദോഹ- ഖത്തറില്‍ കോവിഡ് ബാധിച്ച് 25 വയസ്സുകാരന്‍ അടക്കം മൂന്ന് മരണം കൂടി. 1,967 പേരില്‍ കൂടി രോഗം സ്ഥിരീകരിച്ചു. ഇതുവരെയുള്ള പ്രതിദിന രോഗസംഖ്യയില്‍ വെച്ചേറ്റവും ഉയര്‍ന്ന സംഖ്യയാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്.
81, 50  വയസുളള രണ്ട് പേരും മരിച്ചു. മൂവരും വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍ കൂടിയുള്ളവരായിരുന്നു. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണസംഖ്യ 33 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 5,853 പേരില്‍ നടത്തിയ പരിശോധനയില്‍ 1,967 പേരില്‍ രോഗം സ്ഥിരീകരിച്ചത്. അതേസമയം, സുഖം പ്രാപിച്ചവരുടെ എണ്ണം 15,399 ആയി ഉയര്‍ന്നിട്ടുണ്ട്.

 

Latest News