വടകരയില്‍ മത്സ്യക്കച്ചവടക്കാരന് കൊറോണ; സമൂഹ വ്യാപന ഭീഷണി

കോഴിക്കോട്- വടകര തൂണേരിയില്‍ മത്സ്യക്കച്ചവടക്കാരന് കൊറോണ സ്ഥിരീകരിച്ചു. നിരവധി ആളുകളുമായി സമ്പര്‍ക്കമുള്ള ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ചത് സമൂഹ വ്യാപന ആശങ്ക സൃഷ്ടിക്കുന്നു. തലശേരി മത്സ്യമാര്‍ക്കറ്റില്‍ നിന്നാണ് ഇയാള്‍ക്ക് വൈറസ് ബാധയുണ്ടായത് എന്നാണ് സംശയിക്കുന്നത്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ന് കൊറോണ സ്ഥിരീകരിച്ച 84 പേരില്‍ ആറ് പേര്‍ കോഴിക്കോട് ജില്ലക്കാരാണ്. 

കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും മലപ്പുറം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും പത്തനംതിട്ട, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും കോട്ടയം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും, കൊല്ലം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 31 പേര്‍ വിദേശത്ത് നിന്നും (യു.എ.ഇ.-15, കുവൈറ്റ്-5, സൗദി അറേബ്യ-5, ഒമാന്‍-3, ഖത്തര്‍-2, മാലിദ്വീപ്-1) 48 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും (മഹാരാഷ്ട്ര-31, തമിഴ്നാട്-9, കര്‍ണാടക-3, ഡല്‍ഹി-2, ഗുജറാത്ത്-2, ആന്ധ്രാപ്രദേശ്-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്

Latest News