മൃതദേഹങ്ങള്‍ പ്ലാറ്റ്‌ഫോമില്‍ തള്ളുന്നതിനിടെ പ്രത്യേക ട്രെയിനില്‍നിന്ന് സന്തോഷ വാര്‍ത്ത

ഗയ-ശര്‍മിക് പ്രത്യേക ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുന്നതിനിടെ പ്രസവ വേദന അനുഭവപ്പെട്ട ബിഹാര്‍ സ്വദേശിനി പെണ്‍കുഞ്ഞിനു ജന്മം നല്‍കി. കിവുലിനും ഗയക്കും ഇടയിലുള്ള സിരാരി റെയില്‍വേ സ്റ്റേഷനു സമീപം എത്തിയപ്പോഴാണ് ബുധനാഴ്ച വൈകിട്ട് ഏഴു മണിയോടെ യുവതിക്ക് പ്രസവവേദന തുടങ്ങിയതെന്ന് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ശൈഖ്പുര ജില്ലാ മജിസ്‌ട്രേറ്റിന്റെ സഹായത്തോടെ ഉടന്‍ തന്നെ സദര്‍ ഹോസ്പിറ്റലില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെയാണ് ആശാകുമാരിയെന്ന യുവതി പെണ്‍കുഞ്ഞിനു ജന്മം നല്‍കിയത്.
പ്രത്യേക ട്രെയിനില്‍ യാത്ര ചെയ്യുന്ന കുടിയേറ്റ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ റെയില്‍വേ പ്ലാറ്റ് ഫോമില്‍ ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഒരു ശുഭ വാര്‍ത്ത.

 

Latest News