16കാരിയുമായി ഒളിച്ചോടി പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍

നെടുങ്കണ്ടം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവിനെ നെടുങ്കണ്ടം പോലിസ് അറസ്റ്റ് ചെയ്തു. ബൈസണ്‍വാലി ലക്ഷംവീട് കോളനിയിലെ ഈശ്വരന്‍ (21) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം കൈലാസനാട് സ്വദേശിനിയായ പതിനാറുകാരിയുമായി ഒളിച്ചോടിയ യുവാവ് ശാന്തമ്പാറ പുത്തടിയിലാണ് താമസിച്ചത്. എന്നാല്‍ ചൊവ്വാഴ്ച രാവിലെ പെണ്‍കുട്ടി പിതാവിനെ വിവരമറിയിക്കുകയും തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഇതേതുടര്‍ന്ന് പിതാവ് നല്‍കിയ പരാതിയില്‍ പോലിസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. എന്നാല്‍ അപ്പോഴേക്കും യുവാവ് മുങ്ങിയിരുന്നു. നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇതേതുടര്‍ന്നാണ് പോലിസ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് എതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്ട്രര്‍ ചെയ്തശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
 

Latest News