പാമ്പ് കടിക്കും മുമ്പ് ഉത്രയ്ക്ക് രണ്ട് തവണയും സൂരജ് ഉറക്കഗുളികകള്‍  നല്‍കി:അന്വേഷണസംഘം

കൊല്ലം- ഉത്ര കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഉത്രയെ സൂരജ് പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊല്ലാന്‍ ശ്രമിക്കും മുമ്പ് രണ്ട്തവണയും ഉറക്കഗുളിക നല്‍കിയിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.ആദ്യം അണലി കടിക്കും മുമ്പ് ഉത്രയ്ക്ക് പായസത്തില്‍ ഉറക്കഗുളിക കലര്‍ത്തി നല്‍കിയിരുന്നുവെന്നും രണ്ടാംതവണ കൊല്ലപ്പെടും മുമ്പ് ജ്യൂസിലായിരുന്നു ഉറക്കഗുളിക സൂരജ് നല്‍കിയതെന്നുമാണ് ആന്വേഷണ സംഘത്തിന്റെ നിഗമനം.

ആദ്യം പാമ്പ് കടിച്ചപ്പോള്‍  ഉത്ര വേദന കൊണ്ട് നിലവിളിച്ചിരുന്നുവെന്ന് സൂരജിന്റെ കുറ്റസമ്മത മൊഴി തെളിയിക്കുന്നു. ഉത്രയുടെ മരണം മൂര്‍ഖന്‍ കടിച്ചതിനെ തുടര്‍ന്ന് നാഡീവ്യൂഹത്തില്‍ വിഷം ബാധിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നു.
 

Latest News