ദുബായില്‍ ഗവണ്‍മെന്റ് ഓഫീസുകള്‍ തുറക്കുന്നു

ദുബായ് - അടുത്ത ഞായറാഴ്ച മുതല്‍ ദുബായിലെ ഗവണ്‍മെന്റ് ഓഫീസുകള്‍ തുറക്കാന്‍ തീരുമാനം. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍മക്തൂമിന്റെ നിര്‍ദേശാനുസരണമാണ് 50 ശതമാനം ജീവനക്കാരുടെ ഞായറാഴ്ച മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് പറഞ്ഞു. പടിപടിയായി സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി ജൂണ്‍ 14 മുതല്‍ മുഴുവന്‍ ഉദ്യോഗസ്ഥരും ഗവണ്‍മെന്റ് ഓഫീസുകളില്‍ ജോലിക്ക് ഹാജരാകണമെന്നും ദുബായ് കിരീടാവകാശി പറഞ്ഞു.

 

Latest News