ദോഹ- ഖത്തറില്‍ കോവിഡ്19 ബാധിച്ച് രണ്ട് പേര്‍ കൂടി മരണമടഞ്ഞു. 1,740 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രോഗവിമുക്തരുടെ എണ്ണം 13,268 ആയി.
24 മണിക്കൂറിനിടെ 75 ഉം 68 ഉം വയസുളളവരാണ് മരണമടഞ്ഞതെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 4,769 പേരിലാണ് പുതുതായി പരിശോധന നടത്തിയത്. 1,439 പേര്‍ കൂടി സുഖം പ്രാപിച്ചതോടെയാണ് രോഗവിമുക്തരുടെ എണ്ണം 13,268 ആയി ഉയര്‍ന്നത്.
അതേസമയം, 35,634 പേരാണ് ചികിത്സയില്‍ കഴിയുന്നത്. 203 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ഇതുവരെ 2,01180 പേരാണ് കോവിഡ് പരിശോധനക്ക് വിധേയമായത്.






