Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മലപ്പുറം ജില്ലയിൽ പുതിയ രോഗബാധിതരില്ല 511 പേർ കൂടി നിരീക്ഷണത്തിൽ 

മലപ്പുറം- ജില്ലയിൽ പുതിയ കോവിഡ് രോഗബാധിതരായി ആരുമില്ല. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ ഇന്നലെ 511 പേർക്കു കൂടി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി. 12,470 പേരാണ് ഇപ്പോൾ ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. 144 പേർ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ 139 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ മൂന്ന് പേരും നിലമ്പൂർ, തിരൂർ ജില്ലാ ആശുപത്രികളിൽ ഒരാൾ വീതവുമാണ് ഐസൊലേഷനിലുള്ളത്. 11,114 പേരാണ് ഇപ്പോൾ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. 1212 പേർ കോവിഡ് കെയർ സെന്ററുകളിലും ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ കഴിയുന്നു.


കോവിഡ്19 സ്ഥിരീകരിച്ച് ജില്ലയിൽ 44 പേരാണ്  നിലവിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.  ഇതിൽ ഒരാൾ പാലക്കാട് സ്വദേശിയാണ്. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിൽ ഇതുവരെ 79 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 പേരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്. ഒമ്പത് പേർ രോഗം ഭേദമായ ശേഷം തുടർ നിരീക്ഷണങ്ങൾക്കായി സ്റ്റെപ് ഡൗൺ ഐ.സി.യുവിൽ തുടരുകയാണ്. ജില്ലയിൽ ഇതുവരെ 3442 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 268 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആറ് പേർ കൂടി രോഗമുക്തരായി

മലപ്പുറം-കോവിഡ്19 സ്ഥിരീകരിച്ച് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആറ് പേർ വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. മെയ് 10 ന് രോഗബാധ സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി 34 കാരൻ, മെയ് 14 ന് രോഗബാധ കണ്ടെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശി 27 കാരൻ, അന്നു തന്നെ ഐസൊലേഷനിൽ പ്രവേശിപ്പിച്ച മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശി 44 കാരൻ, മെയ് 15 ന് രോഗബാധ സ്ഥിരീകരിച്ച മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി 49 കാരൻ, മെയ് 17 ന് ചികിത്സയിലായ വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരൻ, താനാളൂർ സ്വദേശി 33 കാരൻ  എന്നിവർക്കാണ് രോഗം ഭേദമായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ സക്കീന അറിയിച്ചു. ഇവർക്ക് പുറമെ മഞ്ചേരിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ആലപ്പുഴ ആര്യാട് സ്വദേശിനി 34 കാരിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മെയ് 13 ന് കുവൈത്തിൽ നിന്നാണ് ഗർഭിണിയായ ഇവർ എത്തിയിരുന്നത്.
അങ്ങാടിപ്പുറം സ്വദേശി അബുദാബിയിൽ നിന്നും തൃപ്രങ്ങോട് ആനപ്പടി സ്വദേശിയും മൂന്നിയൂർ വെളിമുക്ക് സൗത്ത് മൈത്രി റോഡ് സ്വദേശിയും ദുബായിൽ നിന്നും എത്തിയവരാണ്. മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശിയും വളാഞ്ചേരി വടക്കുംപുറം സ്വദേശിയും മുംബൈയിൽ നിന്നും താനാളൂർ സ്വദേശി കോയമ്പത്തൂരിൽ നിന്നുമാണ് എത്തിയിരുന്നത്. ഇവർ ആറ് പേരും ഇന്ന് ആശുപത്രിയിൽ നിന്ന് വീടുകളിലേക്ക് മടങ്ങും. രോഗം ഭേദമായവർ ഇപ്പോൾ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ സ്റ്റെപ് ഡൗൺ ഐ.സി.യുവിലാണ്.

Latest News