Sorry, you need to enable JavaScript to visit this website.

അഭിനയിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് ഫഹദ്-നസ്രിയ 

ആലപ്പുഴ-മലയാള സിനിമയിലെ ജനപ്രിയ യുവനായികയാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് ചെറിയ ഇടവേളയെടുത്തിരുന്നു. പിന്നീട് അഞ്ജലി മേനോന്‍ സംവിധാനം ചെയ്ത കൂടെ എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തിരിച്ചു വന്നത്. ഭര്‍ത്താവ് ഫഹദിനൊപ്പം ട്രാന്‍സ് എന്ന ചിത്രത്തിലാണ് നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ചത്.
എന്തുകൊണ്ട് തുടരെത്തുടരെ ചിത്രങ്ങള്‍ ചെയ്യുന്നില്ല എന്ന പ്രേക്ഷകരുടെ ഒരു പ്രധാന ചോദ്യത്തിനു മറുപടി നല്‍കിയിരിക്കുകയാണ് നസ്രിയ. ' എല്ലാവരും ചോദിക്കാറുണ്ട് ഇത്രയും നാള്‍ അഭിനയിച്ചു നടന്നിട്ട് വെറുതേ വീട്ടില്‍ ഇരുന്നപ്പോള്‍ ബോറടിച്ചില്ലേയെന്ന്, ഒരിക്കലുമില്ല, സത്യം പറഞ്ഞാല്‍, വെറുതെ ഇരിക്കാന്‍ നല്ല രസമാണ്. ഫഹദുമായുള്ള വിവാഹ ശേഷം, ഞങ്ങള്‍ രണ്ടുപേരും സിനിമയില്‍ നിന്നും ഒരു വര്‍ഷത്തോളം ബ്രേക്ക് എടുത്തിരുന്നു. ഒരുപാട് യാത്രകള്‍ ചെയ്തു. പിന്നീട്, ഞാന്‍ ഞങ്ങളുടെ വീട് സെറ്റ് ചെയ്യുന്നതിന്റെ തിരക്കുകളില്‍ മുഴുകി. ഇതിനിടയില്‍ സാധാരണ എല്ലാ പെണ്‍കുട്ടികളും ചെയ്യുന്ന കാര്യങ്ങളൊക്കെ ഞാനും ചെയ്തു കൊണ്ടിരുന്നു.വീണ്ടും അഭിനയിക്കാന്‍ എന്നെ ഏറ്റവുമധികം പ്രോത്സാഹിപ്പിച്ചത് ഫഹദ് തന്നെയാണ്. ഞാന്‍ അഭിനയിക്കാതിരുന്നാലോ, റൊമാന്റിക് റോളുകള്‍ ചെയ്യാതിരുന്നാലോ ഫഹദ് പറഞ്ഞിട്ടാണെന്ന് തെറ്റിദ്ധരിക്കപ്പെടുമോയെന്ന സംശയം ഫഹദിനുണ്ടായിരുന്നു. നല്ല കഥകള്‍ വന്നാല്‍ തുടര്‍ന്നും അഭിനയിക്കും. എന്നാല്‍, കഥ കേള്‍ക്കുന്‌പോള്‍ എനിക്കൊരു ഫീല്‍ കിട്ടണം.ആ ഫീലിനെ വിശ്വസിച്ചാണ് ഞാന്‍ തീരുമാനമെടുക്കുക. ചിലപ്പോള്‍ അടുത്ത നാലു വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, പണത്തിനും പ്രശസ്തിക്കും വേണ്ടി മാത്രമല്ലല്ലോ സിനിമ ചെയ്യുന്നത് ' നസ്രിയ പറഞ്ഞു.
 

Latest News