ആലുപ്പഴ സ്വദേശി സൗദിയില്‍ നിര്യാതനായി

റിയാദ്- ആലപ്പുഴ ചെങ്ങന്നൂര്‍ കാരക്കാട് സ്വദേശി റിയാദില്‍ നിര്യാതനായി. ഉലയ്യയില്‍ സൗദിയുടെ വീട്ടില്‍ ഹൗസ് െ്രെഡവര്‍ ആയി ജോലി ചെയ്യുകയായിരുന്ന മോഹന വിലാസത്തില്‍ തുണ്ടിതെക്കേതില്‍ മോഹനന്‍ (64) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്.

ശനിയാഴ്ച വൈകുന്നേരത്തിന് ശേഷം ഇദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. കുവൈത്തിലുള്ള മകന്‍ ഇദ്ദേഹത്തെ കാണാനില്ലെന്ന് റിയാദിലെ സാമൂഹിക പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇദ്ദേഹത്തിന്റെ താമസസ്ഥലം കണ്ടെത്തിയത്. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തെ ആംബുലന്‍സില്‍ കൊണ്ടുപോയിരുന്നു. ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.

ഭാര്യ: പ്രസന്ന. മക്കള്‍: മഹേഷ്, ഗോപിക. പത്ത് വര്‍ഷമായി റിയാദിലുണ്ട്. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുനീര്‍ മക്കാനി എന്നിവര്‍ രംഗത്തുണ്ട്.

 

Latest News