മസ്‌കത്ത്- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന ലോക്ഡൗണ്‍ ഒമാന്‍ പിന്‍വലിക്കുന്നു. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന തലസ്ഥാനം ഉള്‍പ്പെടെ മസ്‌കത്ത് പ്രവിശ്യയില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മെയ് 29 വെള്ളിയാഴ്ച മുതലാണ് ഒഴിവാക്കുന്നതെന്ന് ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.