ദേവാലയങ്ങൾ തുറക്കാൻ അനുമതി ആവശ്യപ്പെട്ട് കർണാടക

ബംഗളൂരു- കർണാടകയിലെ ദേവാലയങ്ങൾ അടുത്തമാസം ഒന്നിന് തുറക്കാനുള്ള നീക്കവുമായി മുഖ്യമന്ത്രി യെദിയൂരപ്പ. കർണാടകയിലെ അമ്പലങ്ങളും പള്ളികളും ചർച്ചുകളും തുറക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് യെദിയൂരപ്പ കത്തയച്ചു.

ആരാധനാലയങ്ങൾ തുറക്കാൻ  കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ടെന്നും ലഭിച്ചാൽ ജൂൺ ഒന്നിന് തുറക്കുമെന്നും യെദിയൂരപ്പ പറഞ്ഞു. കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി മാർച്ച മുതലാണ് ആരാധനലായങ്ങളടക്കം അടച്ചത്. അതേസമയം, പൊതുഗതാഗതം, ഷോപ്പുകൾ, ആളുകളുടെ യാത്ര എന്നിവക്ക് വിലക്ക് ഇളവ് വരുത്തിയിരുന്നു.

 

Latest News