സൗദി ടൂറിസ്റ്റ് വിസകള്‍ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടി നല്‍കും

റിയാദ്- കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ വിലക്കിയ സമയത്ത് കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വിസകള്‍ സൗദി അറേബ്യ സൗജന്യമായി പുതുക്കി നല്‍കും. ഇത്തരം വിസകള്‍ മൂന്നു മാസത്തേക്കാണ് നീട്ടി നല്‍കുകയെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചു.

ഇതിനായി ടൂറിസ്റ്റ് വിസയുള്ളവര്‍ ജവാസാത്ത് വിഭാഗത്തെ സമീപിക്കേണ്ടതില്ല. ഓണ്‍ലൈന്‍ വഴി ഓട്ടോമെറ്റിക്കായി വിസ പുതുക്കി ലഭിക്കുമെന്ന് ജവാസാത്ത് അറിയിച്ചു.

കോവിഡ് വ്യാപനം തടയുന്നതിന്റെ മാര്‍ച്ച് 15 മുതലാണ് സൗദി അറേബ്യ അന്താരാഷ്ട്ര വിമാനങ്ങള്‍ റദ്ദാക്കിയത്.
മേയ് 31 മുതല്‍ രാജ്യത്ത് ആഭ്യനന്തര വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന്  സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

കര്‍ഫ്യൂ നിയന്ത്രണങ്ങളില്‍ നാളെ മുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരികയാണെങ്കിലും അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ തുടങ്ങുന്ന തീയതി പ്രഖ്യാപിച്ചിട്ടില്ല.

 

Latest News