Sorry, you need to enable JavaScript to visit this website.

കോവിഡ്: ഗള്‍ഫ് രാജ്യങ്ങളില്‍ 26 മരണംകൂടി

റിയാദ് - ഇരുപത്തിനാലു മണിക്കൂറിനിടെ ഖത്തറിലും കുവൈത്തിലും യു.എ.ഇയിലും കൊറോണ രോഗികള്‍ മരണപ്പെട്ടു. ഖത്തറില്‍ രണ്ടു പേരും കുവൈത്തില്‍ ഏഴു പേരും സൗദി അറേബ്യയില്‍ പന്ത്രണ്ട് പേരും യു.എ.ഇയില്‍ അഞ്ചു പേരുമാണ് മരണപ്പെട്ടത്.
ഖത്തറില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 1,742 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഖത്തറില്‍ കൊറോണബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 47,207 ആയി. രാജ്യത്ത് ഇതുവരെ 28 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഖത്തറില്‍ പുതുതായി 1,481 പേര്‍ കൂടി രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 11,844 കൊറോണ രോഗികളുടെ അസുഖമാണ് ഭേദമായത്. രോഗികളില്‍ 205 പേരുടെ നില ഗുരുതരമാണ്.
യു.എ.ഇയില്‍ പുതുതായി 779 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 31,086 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. യു.എ.ഇയില്‍ അഞ്ചു കൊറോണ രോഗികള്‍ കൂടി മരണപ്പെട്ടതോടെ കൊറോണ മരണങ്ങള്‍ 253 ആയി. യു.എ.ഇയില്‍ ഇതുവരെ 15,982 കൊറോണ ബാധിതരാണ് രോഗമുക്തി നേടിയത്. രോഗികളില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ സംശയിച്ച് യു.എ.ഇയില്‍ 28,000 ലേറെ പേര്‍ക്ക് പരിശോധനകള്‍ നടത്തിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കുവൈത്തില്‍ രോഗമുക്തി നേടിയ കൊറോണ ബാധിതരുടെ എണ്ണം 7,306 ആയി ഉയര്‍ന്നു. ഇരുപത്തിനാലു മണിക്കൂറിനിടെ 685 പേര്‍ കൂടി രോഗമുക്തി നേടിയതോടെയാണിത്. കുവൈത്തില്‍ 608 പേര്‍ക്കു കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 22,575 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. ഇക്കൂട്ടത്തില്‍ 172 പേര്‍ മരണപ്പെട്ടു. 7,306 പേരുടെ അസുഖം ഭേദമായി. 196 പേരുടെ നില ഗുരുതരമാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ കുവൈത്തില്‍ ഏഴു കൊറോണ രോഗികളാണ് മരണപ്പെട്ടത്.
ഒമാനില്‍ 348 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇക്കൂട്ടത്തില്‍ 171 പേര്‍ ഒമാനികളും 177 പേര്‍ വിദേശികളുമാണ്. രാജ്യത്ത് ഇതുവരെ ആകെ 8,118 പേര്‍ക്കാണ് കൊറോണബാധ സ്ഥിരീകരിച്ചത്. ഇക്കൂട്ടത്തില്‍ 2,067 പേരുടെ അസുഖം ഭേദമായി. ഒമാനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ രോഗികള്‍ ആരും മരണപ്പെട്ടിട്ടില്ല. രാജ്യത്ത് ഇതുവരെ 37 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രോഗികളില്‍ 31 പേര്‍ ഗുരുതരാവസ്ഥയില്‍ തീവ്രപരിചരണ വിഭാഗങ്ങളില്‍ ചികിത്സയിലാണെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ 52 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 9,223 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇക്കൂട്ടത്തില്‍ 4,916 പേരുടെ അസുഖം ഭേദമായി. പതിനാലു പേര്‍ മരണപ്പെട്ടു. ഒമ്പതു പേരുടെ നില ഗുരുതരമാണ്. ബഹ്‌റൈനില്‍ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

 

Latest News