Sorry, you need to enable JavaScript to visit this website.

യു.എ.ഇയില്‍നിന്ന് കേരളത്തിലേക്ക് പോയത് ഏഴ് വിമാനങ്ങള്‍

ദുബായ്- വന്ദേഭാരത് മിഷന്‍ പദ്ധതി മൂന്നാം ഘട്ടം ആദ്യദിനമായ യു.എ.ഇയിലുള്ള ഇന്ത്യക്കാരുമായി കേരളത്തിലേക്ക് പോയത് ഏഴ്  വിമാനങ്ങള്‍. കൊച്ചി, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനങ്ങള്‍ വിവിധ സമയങ്ങളിലായി അബുദാബി, ദുബായ് രാജ്യാന്തര വിമാനത്താവങ്ങളില്‍നിന്ന് യാത്രയായത്.
അബുദാബിയില്‍നിന്ന് ഉച്ചക്ക് 1.20ന് കോഴിക്കോട്ടേക്ക് ഐഎക്‌സ് 1348 വിമാനം യാത്ര തിരിച്ചു. ഉച്ചക്ക് ശേഷം 3.20ന് എഎക്‌സ് 1538 വിമാനം  തിരുവനന്തപുരത്തേക്കും വൈകിട്ട് 5.30ന് എഎക്‌സ് 1716 വിമാനം കണ്ണൂരിലേക്കും പറന്നു.
ദുബായില്‍നിന്ന് രാവിലെ 11.50ന് എഎക്‌സ് 1434 വിമാനം കൊച്ചിയിലേക്ക് യാത്രയായി. 12.50ന് എഎക്‌സ് 1746 വിമാനം കണ്ണൂരിലേക്കും ഉച്ചയ്ക്ക് ശേഷം 3.20ന്  എഎക്‌സ് 1344 വിമാനം കോഴിക്കോട്ടേയ്ക്കും വൈകിട്ട് 5.20ന് എഎക്‌സ് 1540 വിമാനം തിരുവനന്തപുരത്തേക്കും യാത്ര തിരിച്ചു. ഗര്‍ഭിണികള്‍, കുട്ടികള്‍, രോഗികള്‍, വയോജനങ്ങള്‍, ദുരിതത്തിലായ തൊഴിലാളികള്‍ തുടങ്ങിയവരടക്കം ആയിരത്തിലേറെ പേര്‍ ഈ വിമാനങ്ങളില്‍ നാട്ടിലേക്ക് മടങ്ങി.

 

Latest News