കുവൈത്ത്- കണ്ണൂര്‍ സ്വദേശി കുവൈത്തില്‍ കോവിഡ് ബാധിച്ച് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. താഴെചൊവ്വ സ്വദേശി അജയന്‍ മാമ്പുറത്താണ് ( 62 ) മരിച്ചത്. അദാന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചൊവ്വ രാവിലെയാണ് മരിച്ചത്. ഈ മാസം 20 മുതല്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായിരുന്നു.
പരേതനായ കൃഷ്ണന്‍-രാധ ദമ്പതികളുടെ മകനാണ്. ഭാര്യ സുവര്‍ണ. മക്കള്‍: സ്വാതി, അജേഷ്. മരുമക്കള്‍ ഷെറിന്‍, അശ്വതി. സഹോദരങ്ങള്‍: വസന്തന്‍, മനോജ്, ബാബു, അനിത, വേണി.






