അതിര്‍ത്തി കടന്നെത്തിയ  ഭാവന ഹോം ക്വാറന്റീനില്‍ 

മുത്തങ്ങ, വയനാട്-ബംഗളൂരുവില്‍ നിന്ന് തൃശൂരിലെ വീട്ടിലേക്ക് തിരിച്ച നടി ഭാവന മുത്തങ്ങ അതിര്‍ത്തി വഴി കേരളത്തിലെത്തി. കേരള അതിര്‍ത്തി വരെ ഭര്‍ത്താവിനൊപ്പം കാറിലെത്തിയ ഭാവന തുടര്‍ന്ന് സഹോദരനോടൊപ്പമാണ് യാത്ര തുടര്‍ന്നത്. ചെക്ക് പോസ്റ്റിലെ പ്രാഥമിക വിവരശേഖരണ പരിശോധനകള്‍ക്ക് ശേഷം ഫെസിലിറ്റേഷന്‍ സെന്ററിലെത്തി ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് ഭാവന യാത്ര ആരംഭിച്ചത്.  അതിര്‍ത്തി കടന്നുവന്നതുകൊണ്ട് ഭാവനയുടെ സാമ്പിള്‍ സ്രവപരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. അതിര്‍ത്തിയിലെ ഫെസിലിറ്റേഷന്‍ സെന്ററില്‍ ഭാവനയുടെ അപ്രതീക്ഷിതമായ വരവ് എല്ലാവരിലും കൗതുകമുണര്‍ത്തി. കണ്ടുനിന്നവരില്‍ ചിലര്‍ ഫോണില്‍ ചിത്രം പകര്‍ത്തുന്നുണ്ടായിരുന്നു. തുടര്‍ന്ന് പൊലീസിന്റെ അകമ്പടിയോടെയാണ് താരം സഹോദരനൊപ്പം തൃശൂരിലെ വീട്ടിലേക്ക് യാത്ര തിരിച്ചത്. നിര്‍മ്മാതാവായ നവീനെ വിവാഹം ചെയ്തതോടെയാണ് താരം കര്‍ണ്ണാടകയുടെ മരുമകളായി മാറിയത്. വിവാഹത്തോടെ ബംഗളൂരുവിലേക്ക് മാറുകയായിരുന്നു താരം. പൃഥ്വിരാജ് ചിത്രമായ ആദം ജോണാണ് ഭാവന അഭിനയിച്ച അവസാനത്തെ മലയാള ചിത്രം.


 

Latest News