കണ്ണൂര്‍- കണ്ണപുരത്ത് സി.പി.എം പ്രവര്‍ത്തകനെ ഒരുസംഘം ആളുകള്‍ വെട്ടിപ്പരിക്കേല്‍പിച്ചു. സി.പി.എം തൃക്കോത്ത് ബ്രാഞ്ച് അംഗവും ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി അംഗവുമായ മാറ്റാങ്കില്‍ സ്വദേശി ആദര്‍ശിനാണ് വെട്ടേറ്റത്. തലയ്ക്കും കൈക്കും പരിക്കേറ്റ ആദര്‍ശിനെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണപുരം പറമ്പത്ത് വെച്ച് ആര്‍.എസ്.എസുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചതാണെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. ആര്‍.എസ്.എസ്, ബി.ജെ.പി നേതൃത്വത്തിന്റെ പങ്ക് അന്വേഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ പാപ്പിനിശ്ശേരി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.






