Sorry, you need to enable JavaScript to visit this website.

ഉത്തര്‍പ്രദേശിലും വെട്ടുകിളി ശല്യം, ജാഗ്രത പ്രഖ്യാപിച്ചു

ന്യൂദല്‍ഹി- രാജസ്ഥാനും മധ്യപ്രദേശിനും പിന്നാലെ വെട്ടുകിളി ആക്രമണത്തില്‍ ഭയന്ന് ഉത്തര്‍പ്രദേശും. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വെട്ടുകിളി ആക്രമണ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യു.പി. സര്‍ക്കാര്‍ സംസ്ഥാന വ്യാപകമായി ജാഗ്രത പ്രഖ്യാപിച്ചു.
സംസ്ഥാനത്തെ ആഗ്ര, അലിഗഢ്, ബുലന്ദ്ശഹര്‍, കാണ്‍പുര്‍, മഥുര എന്നി 17 ജില്ലകളില്‍ വെട്ടുകിളി ആക്രമണം ഉണ്ടായതായി അധികൃതര്‍ വ്യക്തമാക്കുന്നു. 2.5 മുതല്‍ 3 കിലോമീറ്റര്‍ വരെ ദൂരത്തില്‍ കൂട്ടമായി കറങ്ങുന്ന വെട്ടുകിളികള്‍ രാജ്യത്ത് പ്രവേശിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇവ വലിപ്പത്തില്‍ ചെറുതാണ്.
വെട്ടുകിളികളെ തുരത്തുന്നതിനായി രാജസ്ഥാനിലെ കോട്ടയില്‍നിന്ന് ഒരു സംഘം എത്തിയിട്ടുണ്ട്.
ഏപ്രില്‍ രണ്ടാം വാരത്തോടെയാണ് പാകിസ്ഥാനില്‍നിന്നു വെട്ടുകിളി കൂട്ടം രാജസ്ഥാനിലേക്ക് എത്തിയത്. ഇവ രാജസ്ഥാനിലെ 18 ജില്ലകളിലെയും മധ്യപ്രദേശിലെ 12 ജില്ലകളിലേയും വിളകളെ നശിപ്പിക്കുകയുമായിരുന്നു.

 

Latest News