Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ മൂന്ന് കോവിഡ് മരണംകൂടി

ദോഹ- ഖത്തറില്‍ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മൂന്ന് മരണം. ഇതോടെ മൊത്തം മരണസംഖ്യ 26  ആയി. 52 ഉം 62 ഉം 65 ഉം വയസുള്ളവരാണ് മരണമടഞ്ഞത്. വിട്ടുമാറാത്ത മറ്റ് രോഗങ്ങള്‍കൂടി ഉള്ളവരായിരുന്നു ഇവര്‍. തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയവേയാണ് മരണം. മരണമടഞ്ഞത് പ്രവാസികളാണോ സ്വദേശികളാണോ എന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.

1,751 പേരില്‍കൂടി വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 4,341 പേരില്‍ നടത്തിയ പരിശോധനയിലാണ് 1,751 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. സുഖം പ്രാപിച്ചവരുടെ എണ്ണം 10,363 ആയി ഉയര്‍ന്നിട്ടുണ്ട്. 35,076 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

 

Latest News