അബൂദാബി- യു.എ.ഇ താമസ വിസയുള്ള വിദേശികള്‍ക്ക് മടങ്ങിയെത്താന്‍ അവസരം. ജൂണ്‍ ഒന്നു മുതല്‍ കാലാവധിയുള്ള വിസക്കാര്‍ക്ക് തിരിച്ചെത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതരാണ് അറിയിച്ചത്.
കോവിഡ് മൂലം കുടുംബങ്ങളുമായി ഒറ്റപ്പെട്ട് കഴിയുന്നവരെ അവരുടെ കുടുബങ്ങളില്‍ എത്തിക്കുന്നതിനാണ് ഈ സേവനമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. തിരിച്ചെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറന്റീന് നിര്‍ബന്ധമാണ്.
നിശ്ചിത വെബ്സൈറ്റില്‍ യാത്രാ പെര്‍മിറ്റിനായി അപേക്ഷിക്കണം. പുറപ്പെടുന്നതിനു മുമ്പ് മടക്കയാത്രയ്ക്കുള്ള പെര്‍മിറ്റ് ലഭിക്കാന്‍ അതോറിറ്റിയുടെ smartservices.ica.gov.ae വെബ്സൈറ്റില്‍ അപേക്ഷിക്കണം. കളര്‍ ഫോട്ടോ, വിസ, പാസ്പോര്‍ട്ട് പകര്‍പ്പുകള്‍ എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. വിദേശത്ത് കഴിയാനുണ്ടായ കാരണങ്ങള്‍ അപേക്ഷയില്‍ വ്യക്തമാക്കേണ്ടി വരും.






