Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഇന്ന് 2235 പേര്‍ക്ക് കോവിഡ് 2148 പേര്‍ക്ക് രോഗമുക്തി

റിയാദ് - സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ  2235 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒമ്പത് പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2148 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം 45668  പേര്‍ രോഗമുക്തരായി
ഒമ്പത് പേര്‍ മരിച്ചതോടെ മരണസംഖ്യ 399 ആയി ഉയര്‍ന്നു.
വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 28728 പേരില്‍ 384 പേരുടെ നില ഗുരുതരമാണ്.
ഇന്ന് രോഗം ബാധിച്ചവരില്‍ 73 ശതമാനം പുരുഷന്‍മാരും 27 ശതമാനം സ്ത്രീകളുമാണ്.  11 ശതമാനം കുട്ടികളും 85 ശതമാനം പ്രായപൂര്‍ത്തിയായവരും 4 ശതമാനം വയോജനങ്ങളുമാണ്. വിദേശികള്‍ക്ക് 59 ശതമാനവും സൗദികള്‍ക്ക്  41 ശതമാനവും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

Latest News