ഉദുമ-ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ഈദ് നമസ്‌കാരം നടത്തിയതിന് 70 പേര്‍ക്കതിരെ ബേക്കല്‍ പോലീസ് കേസെടുത്തു. പാലക്കുന്ന് കണ്ണംകുളത്ത് അബ്ദുറഹ്മാന്റെ വീട്ടുമുറ്റത്താണ് 70 പേരെ പങ്കെടുപ്പിച്ച് ഈദ് നമസ്‌കാരം നടത്തിയത്.
മാസ്‌ക് പോലും ധരിക്കാതെ കോവിഡ് 19 രോഗ പ്രതിരോധ നടപടികളൊന്നും സ്വീകരിക്കാതെയാണ് ആളുകള്‍ ഒരുമിച്ചുകൂടിയത്. നമസ്‌കാരത്തിന് ശേഷം ലഘുഭക്ഷണവും വിതരണം ചെയ്തു. വീട്ടില്‍ നിരീക്ഷണിലുള്ളവരും ഈദ് നമസ്‌കാരത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നതായി പോലീസ് പറയുന്നു.