Sorry, you need to enable JavaScript to visit this website.

ക്യാപ്ചർ ഫെയ്‌സ്‌ലിഫ്റ്റുമായി റെനോ

ഫ്രഞ്ച് വാഹന നിർമാതാക്കളായ റെനോ ക്യാപ്ചർ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ചു. പുതുക്കിയ മോഡൽ റഷ്യയിലാണ് അരങ്ങേറ്റം കുറിച്ചത്. പുതിയ കളർ ഓപ്ഷനുകളിൽ ബോഡി തിളക്കമുള്ള നീല നിറത്തിലുള്ള ഷേഡും സിൽവർ നിറമുള്ള മേൽക്കൂരയും ഉൾപ്പെടുന്നു. പുതിയ ജോമെട്രി രൂപകൽപനയിലാണ് 17 ഇഞ്ച് അലോയ് വീലുകൾ. ക്രോം അലങ്കാരങ്ങൾ മുൻ ഗ്രില്ലിന് ഷാർപ്പ് രൂപം നൽകുന്നു. പഴയതിനേക്കാൾ ഒരിഞ്ച് വലുതാണ് 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം. റിയർ സീറ്റുകൾ, ബോസ് ഓഡിയോ സിസ്റ്റം, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട് ഫംഗ്ഷൻ, ഹീറ്റഡ് സ്റ്റിയറിംഗ് വീൽ, എട്ട് നിറങ്ങളുള്ള അഡ്ജസ്റ്റ് ചെയ്യാവുന്ന മൂഡ് ലൈറ്റിംഗ് എന്നിവ പ്രത്യേകതളാണ്. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിന് ലഭിക്കുന്നു. 1.6 ലിറ്റർ പെട്രോൾ എഞ്ചിനൊപ്പം ഇപ്പോൾ 1.3 ലിറ്റർ ടർബോപെട്രോൾ യൂനിറ്റും ലഭ്യമാണ്. 

Latest News