മോശം അവസ്ഥ വളരെ വേഗം നീങ്ങും, ശുഭപ്രതീക്ഷ നല്‍കി സൗദി കിരീടാവകാശി

റിയാദ്- ഇന്‍ശാ അല്ലാഹ്, മോശം അവസ്ഥ വളരെ വേഗം നീങ്ങുമെന്നും ഐശ്വര്യം അരികിലാണെന്നും സൗദി കിരിടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു.

ഈദ് ദിനത്തില്‍ പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥര്‍ക്ക് ആശംസ നേര്‍ന്നു കൊണ്ട് വെര്‍ച്വല്‍ മീറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സായുധ സേനകളുടെ മേധാവികളും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. മുസ്്‌ലിംകള്‍ ആഹ്ലാദത്തോടെ ആഘോഷിക്കേണ്ട ഈദ് ദിനത്തില്‍ നിങ്ങളോടൊപ്പം നേരിട്ട് ചെലവഴിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നതു മാത്രമാണ് സങ്കടമെന്ന് കിരീടാവകാശി പറഞ്ഞു.

കോവിഡ് മഹാമാരിക്കിടയിലും സായുധ സേനകള്‍ എല്ലാ അര്‍ഥത്തിലും സജ്ജമാണെന്ന് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഫയ്യാദ് അല്‍ റുവൈലി പറഞ്ഞു.

 

Latest News