Sorry, you need to enable JavaScript to visit this website.

ആരോഗ്യ, സുരക്ഷാ ജീവനക്കാർക്ക് പ്രാതൽ വിതരണം ചെയ്തു

സകാക്ക - പെരുന്നാൾ ദിവസവും വിശ്രമമില്ലാതെ കർമനിരതരായ ആരോഗ്യ പ്രവർത്തകർക്കും സുരക്ഷാ ഉദ്യോഗസ്ഥർക്കും റെഡ് ക്രസന്റ് പ്രവർത്തകർക്കും മറ്റു സേവന മേഖലകളിലെ ജീവനക്കാർക്കും സന്നദ്ധസേവകർക്കും അൽജൗഫ് ഗവർണർ ഫൈസൽ ബിൻ നവാഫ് രാജകുമാരന്റെ വക പ്രാതൽ വിതരണം. പെരുന്നാൾ ആഘോഷത്തിൽ എല്ലാവരെയും പങ്കാളികളാക്കാൻ ശ്രമിച്ച് സകാക്കയിലും അൽജൗഫ് പ്രവിശ്യയിലെ മറ്റു നഗരങ്ങളിലും ജോലി സ്ഥലങ്ങളിലാണ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും സന്നദ്ധസേവകർക്കും ഗവർണർ മുൻകൈയെടുത്ത് പ്രാതൽ പേക്കറ്റുകൾ വിതരണം ചെയ്തത്. 

കൊറോണ വ്യാപനം തടയുന്നതിന് കർമനിരതരായി ഫീൽഡിൽ സേവനമനുഷ്ഠിക്കുന്ന എല്ലാവർക്കും ഫൈസൽ ബിൻ നവാഫ് രാജകുമാരൻ പെരുന്നാൾ ആശംസകൾ നേർന്നു. കൊറോണ വ്യാപനം തടയുന്നതിന് വ്യത്യസ്ത വകുപ്പുകൾക്കു കീഴിലെ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ ഗവർണർ പ്രകീർത്തിച്ചു. രോഗവ്യാപനം തടയുകയും സൗദി പൗരന്മാർക്കും വിദേശികൾക്കും സംരക്ഷണം നൽകുകയും സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പാക്കുകയും ചെയ്യുന്ന യഥാർഥ നായകരാണ് ആരോഗ്യ പ്രവർത്തകർ അടക്കം ഫീൽഡ് സേവനം നടത്തുന്ന ഉദ്യോഗസ്ഥരെന്ന് ഫൈസൽ ബിൻ നവാഫ് രാജകുമാരൻ പറഞ്ഞു. 

കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികൾ പാലിക്കുന്ന സൗദി പൗരന്മാർക്കും വിദേശികൾക്കും അൽജൗഫ് ഗവർണർ നന്ദി പറഞ്ഞു.പെരുന്നാൾ ദിവസവും വിശ്രമമില്ലാതെ കർമനിരതരായ ജീവനക്കാർക്ക് അൽജൗഫ് ഗവർണർ ഫൈസൽ ബിൻ നവാഫ് രാജകുമാരന്റെ വകയായ പ്രാതൽ വിതരണം ചെയ്യുന്നു.

 

Tags

Latest News