കോവിഡ്: ജി.സി.സിയില്‍ മലയാളികള്‍ മരിക്കാത്തത് ബഹ്റൈനില്‍ മാത്രം


അബുദാബി- ഗള്‍ഫിലെ അഞ്ച് രാജ്യങ്ങളിലായി കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 103 ആണെന്ന് കണക്കുകള്‍. ഒരു ഡോക്ടറും 2 നഴ്‌സുമാരും ഇതില്‍ ഉള്‍പ്പെടുന്നു. ഏറ്റവുമധികം മലയാളികളുള്ള യു.എ.ഇയിലാണ് ഏറ്റവുമധികം മരണവും; 63.
ഗള്‍ഫില്‍ ബഹ്‌റൈനില്‍ മാത്രമാണു മലയാളികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യാത്തത്.
ഏപ്രില്‍ ഒന്നിന് യു.എ.ഇയിലെ ആദ്യ കോവിഡ് മരണവും മലയാളി ആയിരുന്നു, തൃശൂര്‍ മൂന്നുപീടിക സ്വദേശി പരീത്. ഇദ്ദേഹമുള്‍പ്പടെ 28 പേര്‍ ദുബായിലും 24 പേര്‍ അബുദാബിയിലും മരിച്ചു.

നഴ്‌സായ കൊല്ലം സ്വദേശി ലാലി തോമസ് ഉള്‍പ്പടെ 19 പേര്‍ സൗദിയിലും തിരുവല്ല മഞ്ഞടി സ്വദേശി നഴ്‌സായ ആനി മാത്യു ഉള്‍പ്പടെ 18 പേര്‍ കുവൈത്തിലും മരിച്ചു. ഒമാനില്‍ ചങ്ങനാശ്ശേരി സ്വദേശി ഡോ.രാജേന്ദ്രന്‍ നായര്‍ അടക്കം 2 മലയാളികളാണു മരിച്ചത്. ഖത്തറിലും ഒരു മലയാളി മരിച്ചു. ഔദ്യോഗിക കണക്ക് പുറത്തുവരുമ്പോള്‍ മരണനിരക്ക് ഉയര്‍ന്നേക്കാം.

 

Latest News