വന്ദേഭാരത്: ഒമാനില്‍നിന്ന് 15 വിമാനങ്ങള്‍, പത്തെണ്ണവും കേരളത്തിലേക്ക്

മസ്‌കത്ത്- വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍  ഒമാനില്‍നിന്നു 15 വിമാന സര്‍വീസുകള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഉണ്ടാകുമെന്നു മസ്‌കത്ത് ഇന്ത്യന്‍ എംബസി അറിയിച്ചു.

കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകളാണ് ഉണ്ടാവുക. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍  ചെന്നൈ എന്നിവടങ്ങളിലേക്കുള്ള സര്‍വീസുകള്‍ മെയ് 28 മുതല്‍ ആരംഭിക്കും.

സലാലയില്‍നിന്നു കണ്ണൂരിലേക്കു മൂന്നു സര്‍വീസുകളും, മസ്‌കത്തില്‍ നിന്ന് തിരുവനന്തപുരം കൊച്ചി കോഴിക്കോട് എന്നിവടങ്ങളിലേക്കു രണ്ടു സര്‍വീസുകള്‍ വീതവും  കണ്ണൂരിലേക്കു ഒരു  സര്‍വീസുമാണ് ഉണ്ടാവുക.

വന്ദേഭാരത് ദൗത്യത്തിന്റെ  കഴിഞ്ഞ  രണ്ടു ഘട്ടങ്ങളിലായി പതിമൂന്നു വിമാന  സര്‍വീസുകളാണ് ഒമാനില്‍ നിന്നും  യാത്രക്കാരുമായി ഇന്ത്യയിലേക്ക് മടങ്ങിയത് .

ഈ രണ്ടു ഘട്ടങ്ങളിലായി ഒമാനില്‍ നിന്നും കേരളത്തിലേക്ക് എത്തിയ 1453  യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികള്‍ക്കാണ് നാട്ടിലേക്കുള്ള  മടക്കയാത്ര സാധ്യമായത്. ഒരുമൃതശരീരം  ചെന്നൈയിലേക്ക് എത്തിക്കുകയും ചെയ്തു.

 

 

Latest News