തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരിൽ ഒരാൾ റിമാൻഡ് പ്രതി. ഇയാളുമായി അടുത്തിടപഴകിയ പോലീസുകാരെ കരുതല്‍ നിരീക്ഷണത്തിലാക്കി. സംസ്ഥാനത്ത് ആദ്യമായാണ് തടവുകാരന് കോവിഡ് സ്ഥിരീകരിക്കുന്നത്.
തിരുവനന്തപുരം വെഞ്ഞാറമൂട് സ്റ്റേഷനിലെ 30 പോലീസ് ഉദ്യോഗസ്രെയാണ് നിരീക്ഷണത്തിലാക്കിയത്. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. അഞ്ചുമണിക്കൂറോളം ഇയാൾ സ്റ്റേഷനിൽ ചെലവഴിച്ചതായി പറയുന്നു.
ഇയാൾക്ക് രോഗബാധയുണ്ടായതെങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.
ഇയാളെ പാർപ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. ജയിലിൽ സമ്പർക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്.






