കേരളത്തില്‍ ആദ്യമായി തടവുകാരന് കോവിഡ്;30 പോലീസുകാർ നിരീക്ഷണത്തില്‍

ഫയല്‍ ചിത്രം

തിരുവനന്തപുരം- കേരളത്തില്‍ ഇന്ന് കോവിഡ്​ സ്​ഥിരീകരിച്ചവരിൽ ഒരാൾ റിമാൻഡ്​ പ്രതി. ​ഇയാളുമായി അടുത്തിടപഴകിയ പോലീസുകാരെ കരുതല്‍ നിരീക്ഷണത്തിലാക്കി. സംസ്​ഥാനത്ത്​ ആദ്യമായാണ്​ തടവുകാരന്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​.  
തിരുവനന്തപുരം വെഞ്ഞാറമൂട്​ സ്‌റ്റേഷനിലെ 30 പോലീസ്​ ഉ​ദ്യോഗസ്​രെയാണ്​ നിരീക്ഷണത്തിലാക്കിയത്​. റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്​ഥിരീകരിച്ചത്​. അഞ്ചുമണിക്കൂറോളം ഇയാൾ സ്​റ്റേഷനിൽ ചെലവഴിച്ചതായി പറയുന്നു.

ഇയാൾക്ക്​ രോഗബാധയുണ്ടായതെങ്ങനെ എന്ന്​ വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പോലീസ്​ കസ്​റ്റഡിയിലെടുത്തത്​. 

ഇയാളെ പാർപ്പിച്ചിരുന്നത് തിരുവനന്തപുരം സബ്ജയിലിലെ അഞ്ച് സെല്ലുകളുള്ള ബ്ലോക്കിലാണ്. ജയിലിൽ സമ്പർക്കത്തിലായവരുടെയും പട്ടിക തയാറാക്കി വരികയാണ്​.

Latest News