കോവിഡ് ബാധിച്ച് യു.എ.ഇയില്‍ രണ്ട് മലയാളികള്‍ കൂടി മരിച്ചു

അനില്‍ കുമാര്‍,ഫിറോസ് ഖാന്‍

അബുദാബി- കോവിഡ് ബാധിച്ച് അബുദാബിയില്‍ രണ്ടുമലയാളികള്‍ കൂടി മരിച്ചു. കണ്ണൂര്‍ പാനൂര്‍സ്വദേശി അനില്‍ കുമാര്‍.വി, കാട്ടൂര്‍ പൊഞ്ഞനം സ്വദേശി ഫിറോസ് ഖാന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുകളുടെ എണ്ണം 105 ആയി.
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അംഗവും അബുദാബി സണ്‍റൈസ് സ്‌കൂളിലെ അധ്യാപകനുമാണ് അനില്‍ കുമാര്‍. ഇതേ വിദ്യാലയത്തിലെ അദ്ധ്യാപിക രജനിയാണ് ഭാര്യ.

 

Latest News