Sorry, you need to enable JavaScript to visit this website.

എസ്.ടി.സി ത്രീ-ജി സേവനം നിർത്തുന്നു

റിയാദ് - സൗദിയിൽ ത്രീ-ജി സേവനം രണ്ടു വർഷത്തിനുള്ളിൽ പടിപടിയായി നിർത്തുമെന്ന് മേഖലയിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ എസ്.ടി.സി ഗ്രൂപ്പ് അറിയിച്ചു. 4-ജി, 5-ജി നെറ്റ്‌വർക്കുകൾ വിപുലമാക്കുന്നതിനുള്ള ശ്രമങ്ങൾ കമ്പനി തുടരുകയാണ്. നിലവിലെ 3-ജി നെറ്റ്‌വർക്കിന്റെ സ്ഥാനത്ത് ലോകത്തെ ഏറ്റവും നവീന തലമുറയിൽ പെട്ട നെറ്റ്‌വർക്കുകൾ ഏർപ്പെടുത്തും. രണ്ടു വർഷത്തിനുള്ളിൽ രാജ്യത്തെ വിവിധ പ്രവിശ്യകളിൽ ഘട്ടംഘട്ടമായി 3-ജി നെറ്റ്‌വർക്ക് പാടെ നിർത്തിവെക്കും. 
2022 ൽ പൂർണമായും നിർത്തിവെക്കുന്നതിനു മുമ്പായി, അവശേഷിക്കുന്ന 3-ജി നെറ്റ്‌വർക്ക് ഉപയോക്താക്കളുടെ 4-ജി, 5-ജി നെറ്റ്‌വർക്കുകളിലേക്കുള്ള സുഗമമായ മാറ്റം കമ്പനി ഉറപ്പുവരുത്തും. ഇതിന്റെ ഭാഗമായി 3-ജി നെറ്റ്‌വർക്ക് ഉപയോഗിക്കുന്ന ഉപയോക്താക്കളുടെ എണ്ണം കുറക്കും. മേഖലയിലെ മുൻനിര ഡിജിറ്റൽ പ്രൊവൈഡർ എന്നോണമുള്ള സ്ഥാനം ശക്തമാക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ നൂതന നെറ്റ്‌വർക്കുകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് എസ്.ടി.സി ഊന്നൽ നൽകിയിട്ടുണ്ട്.


3-ജി നെറ്റ്‌വർക്ക് നിർത്തിവെക്കാനുള്ള തീരുമാനം കൂടുതൽ നൂതനമായ സാങ്കേതിക വിദ്യകളിൽ നിക്ഷേപങ്ങൾ നടത്തുന്നതിനുള്ള ഊന്നൽ വർധിപ്പിക്കുമെന്ന് പശ്ചാത്തല വികസന മേഖലാ കാര്യങ്ങൾക്കുള്ള എസ്.ടി.സി ഗ്രൂപ്പ് വൈസ് പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽദറാബ് പറഞ്ഞു. വിഷൻ 2030 പദ്ധതിക്ക് അനുസൃതമായി സമഗ്ര ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ ഭാഗമെന്നോണം അത്യാധുനിക നെറ്റ്‌വർക്കുകൾ വഴി ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച അനുഭവം നൽകാൻ എസ്.ടി.സി പ്രതിജ്ഞാബദ്ധമാണെന്നും എൻജിനീയർ ഖാലിദ് അൽദറാബ് പറഞ്ഞു. 

 

Latest News