ഈദാശംസ നേരുന്നവരോട് ദുബായ് രാജകുമാരിയുടെ ചോദ്യം

ദുബായ്- ഈദുല്‍ ഫിതര്‍ നാളെയാണെന്നിരിക്കെ ഇന്നലെ മുതല്‍തന്നെ ആശംസ നേര്‍ന്നാല്‍ എങ്ങനെ ശരിയാകുമെന്ന് ദുബായ് രാജകുമാരി ഹിന്ദ് അല്‍ ഖാസിമി ചോദിക്കുന്നു.

ഇത് കോഴ്‌സ് പൂര്‍ത്തിയാക്കുന്നതിനു മുമ്പേ ബിരുദത്തിന് ആശംസ നേരുന്നതു പോലെയും ഭാര്യ ഗര്‍ഭിണിയായിരിക്കെ നല്ല കുട്ടിയെന്ന് പറയുന്നതു പോലെയുമാണെന്ന് അവര്‍ ട്വീറ്റ് ചെയ്തു.

പണം അക്കൗണ്ടില്‍ എത്തിയാല്‍ മാത്രമേ, ബിസിനസുകാര്‍ അതു കണക്കിലെടുക്കാറുള്ളൂയെന്നും മുന്‍ കൂട്ടി ആശംസ നേരുന്നതിനെ വിമര്‍ശിച്ചുകൊണ്ട് അവര്‍ പറഞ്ഞു.

 

 

Latest News