Sorry, you need to enable JavaScript to visit this website.

23 ദിവസം, 2600 ശ്രമിക് ട്രെയിന്‍; വീട്ടിലെത്തിയത് 36 ലക്ഷം പേരെന്ന് റെയില്‍വേ

ന്യൂദല്‍ഹി-സ്‌പെഷ്യല്‍ ട്രെയിനായ ശ്രമിക് ട്രെയിനില്‍ വീട്ടിലെത്തിയത് 36 ലക്ഷം പേരെയെന്ന് റെയില്‍വേ. 2600 സര്‍വീസുകളാണ് നടത്തിയത്. കുടിയേറ്റ തൊഴിലാളികളെയാണ് കൂടുതലും വീട്ടിലെത്തിച്ചതെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു. 23 ദിവസത്തിനുള്ളിലാണ് 2600 ശ്രമിക് ട്രെയിനുകള്‍ രാജ്യത്ത് സര്‍വീസ് നടത്തിയത്. വരും ദിവസങ്ങളില്‍ 1000 ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണിന് മുമ്പുള്ള നിരക്ക് മാത്രമേ റെയില്‍വേ ഈടാക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ശ്രമിക് ട്രെയിനുകളുടെ ചാര്‍ജ് 85 ശതമാനം കേന്ദ്രവും 15 ശതമാനം സംസ്ഥാനങ്ങളുമാണ് വഹിച്ചത്.മുംബൈയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് പോയ ട്രെയിന്‍ ഒഡിഷയിലെത്തിയ സംഭവത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ഉത്തര്‍പ്രദേശിലേക്ക് പുറപ്പെട്ട ട്രെയിന്‍ ഒഡിഷയിലെത്തിയത് ധാരണപ്പിശകല്ല, മറിച്ച് റൂട്ടിലെ തിരക്ക് കുറക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
 

Latest News