യു.എ.ഇയില്‍ മണ്ണാര്‍ക്കാട് സ്വദേശി മരിച്ചു


ദുബായ്- കോവിഡ് ബാധിച്ച് യു.എ.ഇയില്‍ ഒരു മലയാളി യുവാവ് കൂടി മരിച്ചു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ സ്വദേശി ജമീഷ് (25) ആണ് മരിച്ചത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു.

യു.എ.ഇയില്‍ കോവിഡ് ബാധിച്ച് നാലു പേര്‍ കൂടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണ സംഖ്യ 241. പുതുതായി 994 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,892 ആയി ഉയര്‍ന്നു.  1043 പേര്‍ കൂടി രോഗ മുക്തി നേടിയതടക്കം 13,798 പേര്‍ രോഗം മാറി ആശുപത്രി വിട്ടു.

 

Latest News