പുതിയ കോവിഡ് രോഗികളൊന്നുമില്ലാതെ ചൈന

ബെയ്ജിംഗ്- കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ശേഷം ഇതാദ്യമായി ചൈനയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാൾക്കും രോഗബാധ റിപ്പോർട്ട് ചെയ്തില്ല. കഴിഞ്ഞ വർഷം വുഹാനിൽ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് പുതിയ രോഗികളില്ലാത്ത ദിവസം ചൈനയിലുണ്ടാകുന്നത്. അതേസമയം, കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി ചൈന മുന്നോട്ടുപോകുകയാണ്. പുതിയ രോഗികള്‍ ഇല്ലാത്തത് ലോകത്തിനും പ്രതീക്ഷ നല്‍കുന്ന വാര്‍ത്തയാണ്.

 

Latest News