ബ്രസീലിയ- ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് രോഗികളുള്ള രാജ്യം എന്ന സ്ഥാനം റഷ്യയെ പിന്തള്ളി ബ്രസീലിന്. 330,890 രോഗികളാണ് ബ്രസീലിലുള്ളത്. 21.048 പേർ മരിക്കുകയും ചെയ്തു. അതേസമയം, കൂടുതൽ പരിശോധന നടക്കുകയാണെങ്കിൽ ഇപ്പോഴുളളതിന്റെ പതിനഞ്ചിരട്ടി രോഗികൾ ബ്രസീലിൽ ഉണ്ടാകുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
24 മണിക്കൂറിനിടെ 1001 പേരാണ് ബ്രസീലിൽ മരിച്ചത്.നാലു ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് മരണം ആയിരം കടക്കുന്നത്. മഹാമാരിയുടെ പുതിയ പ്രഭവകേന്ദ്രമായി ബ്രസീലിനെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. റഷ്യയിൽ 326,488 പേർക്കാണ് രോഗം ബാധച്ചത്. 3,200 പേർക്കാണ് മരണം സംഭവിച്ചത്. അതേസമയം, പതിനാറ് ലക്ഷം രോഗികളാണ് അമേരിക്കയിലുള്ളത്. ഇതിൽ 96,000 പേർ മരിക്കുകയും ചെയ്തു. അമേരിക്ക, ബ്രിട്ടൺ, ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് കോവിഡ് മരണത്തിൽ ബ്രസീലിന് മുന്നിലുള്ളത്.






