Sorry, you need to enable JavaScript to visit this website.

ചെറിയ പെരുന്നാള്‍; രാത്രി നിയന്ത്രണങ്ങളിലും സമ്പൂര്‍ണ ലോക്ക്ഡൗണിലും ഇളവുകള്‍

തിരുവനന്തപുരം- ചെറിയ പെരുന്നാള്‍ ആഘോഷം പ്രമാണിച്ച് ലോക്ക്ഡൗണിലെ രാത്രി നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി മുഖ്യമന്ത്രി. പെരുന്നാള്‍ മാസപ്പിറവി കണ്ടുകഴിഞ്ഞാല്‍ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാത്രി ഒന്‍പത് മണിവരെ തുറന്ന് പ്രവര്‍ത്തിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. കൂടാതെ ചെറിയ പെരുന്നാള്‍ ഞായറാഴ്ച ആയതിനാല്‍ സമ്പൂര്‍ണ ലോക്ക്ഡൗണിലും ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ജനങ്ങള്‍ പ്രതിസന്ധിയിലായിരിക്കുന്ന സമയത്താണ് റമദാനും ചെറിയ പെരുന്നാളും കടന്നുപോകുന്നത്. പതിവ് രീതിയിലുള്ള ആഘോഷങ്ങള്‍ ലോകത്തെവിടെയും നടത്താന്‍ സാധിക്കാത്ത സ്ഥിതിയാണ്. പള്ളികളിലും ഈദ്ഗാഹുകളിലും നടക്കേണ്ട പെരുന്നാള്‍ നമസ്‌കാരം വീടുകളിലാണ് നിര്‍വഹിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷയും താല്‍പ്പര്യവും മുന്‍നിര്‍ത്തിയാണ് മുസ്‌ലിം സമുദായ നേതാക്കള്‍ ഈ തീരുമാനമെടുത്തത്. സഹനത്തിന്റെയും സമത്വത്തിന്റെയും മഹത്തായ സന്ദേശമാണ് ഈദുല്‍ഫിത്തര്‍ നല്‍കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News