കോവിഡ് ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു

ജുബൈല്‍- കോഴിക്കോട് മണ്ണൂര്‍ സ്വദേശി  പാലക്കോട് അബ്ദുല്‍ അസീസ് (52) ജുബൈലില്‍ കോവിഡ് ബാധിച്ചു മരിച്ചു.  20 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ജുബൈല്‍ അബൂദാവൂദ് കമ്പനിയില്‍ സെയില്‍സ് സൂപ്പര്‍വൈസര്‍  ആയി ജോലിചെയ്തു വരികയായിരുന്നു.

ഒരാഴ്ച മുമ്പ് ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ജുബൈല്‍ മുവാസാത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു മരണം. ഭാര്യ: ജുബിന. മക്കള്‍ മുഹമ്മദ് റസിന്‍ ( എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി, ചെന്നൈ ) സന മറിയം ( പ്ലസ് ടു , ഇന്ത്യന്‍ സ്‌കൂള്‍ ജുബെല്‍ ). ഭാര്യയും മകളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.

 

Latest News