Sorry, you need to enable JavaScript to visit this website.

കുടിയേറ്റ തൊഴിലാളികളായ ഒമ്പത് പേരെ  കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വാറങ്കല്‍- ഒരു കുടുംബത്തിലെ ആറ് പേരടക്കം ഒന്‍പത് പേരെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലാണ് സംഭവം. തെലങ്കാനയിലെ വാറങ്കലിലെ ചണച്ചാക്ക് നിര്‍മ്മാണ കമ്പനിയിലെ തെഴിലാളിയായ മുഹമ്മദ് മക്ദ്‌സൂദ് അലാം അദ്ദേഹത്തിന്റെ ഭാര്യ നിഷ, മക്കള്‍, ത്രിപുര സ്വദേശിയായ അഹമ്മദ്, ബീഹാര്‍ സ്വദേശികളായ ശ്രീറാം, ശ്യാം എന്നിവരടക്കം ഒമ്പത് പേരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നാല് പേരുടെ മൃതദേഹം വ്യാഴാഴ്ച വൈകുന്നേരവും മറ്റ് അഞ്ച് പേരുടെ മൃതദേഹം ഇന്ന് രാവിലെയുമാണ് കണ്ടെത്തിയത്. ശീതസംഭരണിക്ക് സമീപമുള്ള തുറന്ന കിണറ്റില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
പശ്ചിമ ബംഗാള്‍ സ്വദേശിയായ മക്‌സൂദ് അലം അദ്ദേഹത്തിന്റെ ഭാര്യ നിഷ എന്നിവര്‍ 20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജോലി തേടി വാറങ്കലില്‍ എത്തിയത്. മക്‌സൂദും ഭാര്യയും ചണ മില്ലിലാണ് ജോലി ചെയ്തിരുന്നത്. കരിബാദില്‍ വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്.
എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മക്‌സൂദിന്റെ കുടുംബം ഗോഡൗണിലെ താഴത്തെ നിലയിലെ മുറിയിലും ബീഹാറില്‍ നിന്നുള്ള യുവാക്കളായ രണ്ട് പേര്‍ ഒന്നാമത്തെ നിലയിലുമാണ് താമസിച്ചിരുന്നത്. എന്നാല്‍ കുടുംബത്തിന്റെ തിരോധാനത്തില്‍ ആദ്യം ബീഹാര്‍ സ്വദേശികളായ യുവാക്കളെയാണ് പോലീസ് സംശയിച്ചിരുന്നതെങ്കിലും ഇവരുടേയും മൃതദേഹം ഇന്ന് രാവിലെയോടെ കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട ഷക്കീല്‍ ചണ മില്ലിലെ െ്രെഡവറായി ജോലി ചെയ്യുകയായിരുന്നു. ശ്യാം, ശ്രീറാം എന്നിവര്‍ മില്ലിലെ പണിക്കാരായിരുന്നു. ജോലിയില്ലെങ്കിലും ഇവര്‍ക്ക് ഭക്ഷണമടക്കമെത്തിച്ചിരുന്നുവെന്നും താന്‍ നേരിട്ടാണ് ഭക്ഷമെത്തിച്ചതെന്നുമാണ് കമ്പനിയുടമ നല്‍കുന്ന വിവരം. അതേസമയം കൊല്ലപ്പെട്ടവരുടെ ആരുടേയും ശരീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ ഇതൊരു ആത്മഹത്യയായിരുന്നു എങ്കില്‍ കുടുംബത്തിലെ ആറ് പേര്‍ മാത്രമാണ് ഉണ്ടാകേണ്ടിയിരുന്നത്. എന്നാല്‍ മറ്റ് മൂന്നുപേരുടെ കൂടി മൃതദേഹങ്ങളും കണ്ടെത്തിയത് കേസിലെ ദുരൂഹത വര്‍ധിപ്പിക്കുന്നതാണ്.
ഇവരുടെ കുടുംബത്തില്‍ ഒരാള്‍ക്ക് കോവിഡുണ്ടായിരുന്നതായും അത് മൂലമുണ്ടായ ഭയമാണ് മരണത്തിന് കാരണമെന്നുമുള്ള അഭ്യൂഹങ്ങളുമുയരുന്നുണ്ട്. എന്നാല്‍ ഇക്കാര്യം പോലീലീസ് സ്ഥിരീകരിച്ചിട്ടില്ല.
 

Latest News