Sorry, you need to enable JavaScript to visit this website.

സൗദിയില്‍ 2642 പേര്‍ക്ക് കോവിഡ്,13 മരണം, രോഗമുക്തര്‍ 2963

റിയാദ് -  സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ  2642 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ഒരു സൗദിയടക്കം 13 പേര്‍ മരിക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുല്‍ ആലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 2963 പേര്‍ക്ക് രോഗമുക്തിയുണ്ടായതോടെ മൊത്തം 39003 പേര്‍ രോഗമുക്തരായി.ദമാം, റിയാദ്, മക്ക, ജിദ്ദ, മദീന എന്നിവിടങ്ങളിലാണ് മരണം നടന്നത്. എല്ലാവര്‍ക്കും കോവിഡിനൊപ്പം മറ്റു ചില രോഗങ്ങള്‍ കൂടിയുണ്ടായിരുന്നു. ഇതോടെ മരണസംഖ്യ 364 ആയി ഉയര്‍ന്നു.
വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ള 28352 പേരില്‍ 302 പേരുടെ നില ഗുരുതരമാണ്. ഇന്ന് രോഗം ബാധിച്ചവരില്‍ 73 ശതമാനം പുരുഷന്‍മാരും 27 ശതമാനം സ്ത്രീകളുമാണ്.  11 ശതമാനം കുട്ടികളും 85 ശതമാനം പ്രായപൂര്‍ത്തിയായവരും 4 ശതമാനം വയോജനങ്ങളുമാണ്. വിദേശികള്‍ക്ക് 62 ശതമാനവും സൗദികള്‍ക്ക്  38 ശതമാനവും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.

856 റിയാദ്, 403 ജിദ്ദ, 289 മക്ക, 205 മദീന, 194 ദമാം, 118 ദിരിയ, 87 ജുബൈല്‍, 77 ഖത്തീഫ്, 52 തായിഫ്, 49 ഹുഫൂഫ്, 49 ദഹ്‌റാന്‍, റാസ് തന്നൂറ 15, 15 നജ്‌റാന്‍, 10 അബ്‌ഖൈഖ്, 9 ബുറൈദ, 9 ദിലം, 9 ബൈശ്, 8 സഫ് വ, 8 ശറൂറ, 7 സബ് യ, 6 ഖമീസ്, 5 അബഹ, 5 തബൂക്ക്, 4 അല്‍മജാരിദ, 4 നഈരിയ, 4 ഖുല്‍വ, 4 അല്‍ഖര്‍ജ്, 4 വാദി ദവാസിര്‍, 3 മഹായില്‍ അസീര്‍, 3 യാമ്പു, 3 അല്‍ഹദാ, 3 അല്‍ലൈത്ത്, 3 അല്‍മഖവ, 3 ദിബാ, 3 അല്‍ഖൗസ്, 3 ഹായില്‍, 3 അറാര്‍, 3 ദിലം, 2 മൈസാന്‍, 2 ഖുന്‍ഫുദ, 2 ഹസം അല്‍ജലാമീദ്, 2 ഹോത്ത ബനീ തമീം, 2 മുസാഹമിയ, 2 ദുര്‍മാ, 1 മുബര്‍റസ്, 1 നമാസ്, 1 ബില്ലസ്മര്‍, 1 ഖര്‍യതുല്‍ ഉല്‍യാ, 1 ബീശ, 1 ഉമ്മു ദൗം, അല്‍അഖീഖ്, 1 ഖുലൈസ്, 1 അല്‍ആരിദ, 1 അല്‍ഈദാബി, 1 അല്‍ഹര്‍സ്, 1 ബഖ്ആഅ്, 1 റുവൈദതുല്‍ അറദ്, 1 താദിഖ്, 1 ലൈല, 1 ജദീദ അറാര്‍, 1 ദവാദ്മി, 1 സുലൈല്‍, 1 ഹോത്ത സുദൈര്‍, 1 ഹുറൈമലാ

Latest News