കേരളത്തിൽ 42 പേർക്ക് കൂടി കോവിഡ്, ഇത്രയും രോഗികൾ ഇതാദ്യം

തിരുവനന്തപുരം- കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് റിപോർട്ട് ചെയ്ത ശേഷം ഇതാദ്യമായാണ് ഇത്രയും പേർക്ക് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ 12, കാസർകോട് 7, കോഴിക്കോട്, പാലക്കാട് 5, തൃശൂർ, മലപ്പുറം-4, കോട്ടയം 2, കൊല്ലം, പത്തനംതിട്ട, വയനാട് -1 എന്നിങ്ങനെയാണ് രോഗബാധിതരുടെ എണ്ണം. ഇതിൽ 21 പേർ മഹാരാഷ്ട്രയിൽനിന്ന് വന്നവരാണ്. വിദേശത്ത് നിന്നെത്തിയ 17 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇതേവരെ രോഗം ബാധിച്ച 738 പേരിൽ 216 പേർ മാത്രമാണ് ചികിത്സയിലുള്ളത്.

 

Latest News