ന്യൂദൽഹി- കേന്ദ്ര സർക്കാരിന്റെ കോവിഡ് പാക്കേജ് അടക്കമുള്ള നിരവധി വിഷയങ്ങളിൽ ചർച്ച ലക്ഷ്യമിട്ട് കോൺഗ്രസ് വിളിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പങ്കെടുക്കും. അതേസമയം, ബി.എസ്.പി നേതാവ് അഖിലേഷ് യാദവ്, എസ്.പി നേതാവ് മായാവതി, എ.എ.പി നേതാവ് അരവിന്ദ് കെജ്്‌രിവാൾ എന്നിവർ വിട്ടുനിൽക്കും. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഡിഎംകെ നേതാവ് എംകെ സ്റ്റാലിൻ, എൻസിപി നേതാവ് ശരദ് പവാർ, ഇടത് പാർട്ടി നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ സാന്നിധ്യം അറിയിക്കും. മമതയും ഇടതു പാർട്ടികളും തുടക്കത്തിൽ തന്നെ തങ്ങളുടെ പിന്തുണ അറിയിച്ചിരുന്നു. ഇതാദ്യമായാണ് കോൺഗ്രസ് വിളിക്കുന്ന പ്രതിപക്ഷ യോഗത്തിൽ ശിവസേന പങ്കെടുക്കുന്നത്. മൂന്നുമണിക്ക് വീഡിയോ കോൺഫറൻസിലൂടെയാണ് യോഗം ചേരുക.