Sorry, you need to enable JavaScript to visit this website.
Saturday , May   30, 2020
Saturday , May   30, 2020

കാര്‍ മോഷണം: അജ്മാനില്‍ 19 കാരന്‍ അറസ്റ്റില്‍

അജ്മാന്‍- അല്‍നുഐമയില്‍ മൂന്ന് കാറുകള്‍ മോഷ്ടിച്ച 19 കാരനെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്തു. ഏഷ്യന്‍ വംശജനാണ് പ്രതി. ഉടമകളില്‍ നിന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായതെന്ന് അജ്മാന്‍ പോലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡയറക്ടര്‍ ലെഫ്.കേണല്‍ അഹമദ് സഈദ് അല്‍ നുഐമി പറഞ്ഞു. ഷാര്‍ജയില്‍ താമസിക്കുന്ന പ്രതിയെ വസതിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. വാഹനങ്ങള്‍ നാല് ദിവസങ്ങള്‍ക്കകം വാഹന ഉടമകള്‍ക്ക് കൈമാറുമെന്ന് ലെഫ്. കേണല്‍ അല്‍നുഐമി അറിയിച്ചു.

Latest News