വത്തക്കയുടെ മറവില്‍ യുവാക്കള്‍ കടത്താന്‍ ശ്രമിച്ചത്.. 

മലപ്പുറം-വത്തക്കയുടെ പേരില്‍ കടത്താന്‍ ശ്രമിച്ചത് 58 കിലോ കഞ്ചാവ്.  സംഭവം നടന്നത് നിലമ്പൂരില്‍ ആണ്.   ലോറി െ്രെഡവര്‍മാരായ വയനാട് സ്വദേശി ഹഫീസിനെയും കോഴിക്കോട് സ്വദേശി സഫ്തര്‍ ഹാഷ്മിയേയും എക്‌സൈസ് അറസ്റ്റു ചെയ്തിട്ടുണ്ട്. 
ഇവര്‍ മൈസൂരില്‍ നിന്നും വത്തക്ക കാണ്ടുവരികയായിരുന്നു. െ്രെഡവറുടെ ക്യാബിനുള്ളില്‍ ഒരു ചാക്കിലും പിന്നെ ക്യാബിന് മുകളില്‍  ടാര്‍പോളിന്‍ കൊണ്ട് മൂടിയ നിലയില്‍ ഒരു ചാക്കിലുമായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.  ബോള്‍ രൂപത്തിലുള്ള 27 പായ്ക്കറ്റുകളിലായിരുന്നു കഞ്ചാവ് വച്ചിരുന്നത്. 
നിലമ്പൂരിലേക്ക് വരുന്ന വഴി റോഡില്‍ കര്‍ശന പരിശോധന ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് താമരശ്ശേരി ചുരം വഴി നിലമ്പൂരിലേക്ക് എത്തുകയായിരുന്നു.  ഇവരുടെ മൊഴിയില്‍ നിന്നും കോഴിക്കോട് സ്വദേശിയാണ് ഇതിന്റെ പ്രധാന കണ്ണിയെന്നും തങ്ങള്‍ക്ക് പ്രതിഫലമായി 30000 രൂപ ലഭിക്കുമെന്നും എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇത് ആദ്യമായാണ് ജില്ലയില്‍ ഇത്രയധികം കഞ്ചാവ് പിടികൂടുന്നത്.  ഇവയ്ക്ക് ഏതാണ്ട് 30 ലക്ഷത്തോളം വില വരുമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.    പ്രതികളെ കൊറോണ  പരിശോധനകള്‍ക്ക് ശേഷം മഞ്ചേരി കോടതിയില്‍ ഹാജരാക്കിയിരുന്നു.
 

Latest News