ദോഹ- വന്ദേ ഭാരത് മിഷന്‍ ഖത്തര്‍ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി കേരളത്തിലേക്കുള്ള അവസാന വിമാനം 8.45 ന് ഇന്നു കൊച്ചിയിലെത്തും. പ്രാദേശിക സമയം ഉച്ചക്ക് 2.05 ന് ദോഹയില്‍നിന്ന് വിമാനം പുറപ്പെട്ടു.
177 ഓളം യാത്രക്കാരുമായാണ് വിമാനം കൊച്ചിയില്‍ എത്തുന്നത്. ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളെ തുടര്‍ന്ന് അടിയന്തര ചികിത്സക്കായി പോകുന്നവര്‍, ജോലി നഷ്ടപ്പെട്ടവര്‍, സന്ദര്‍ശക വിസയിലെത്തിയ മുതിര്‍ന്ന പൗരന്മാര്‍ എന്നിവരാണ് കൊച്ചി വിമാനത്തിലുള്ളത്. നാടുകടത്തപ്പെട്ടവരും ഖത്തര്‍ സര്‍ക്കാരിന്റെ പൊതുമാപ്പ് ലഭിച്ചവരും ഉള്‍പ്പെടെ 15 ഓളം ജയില്‍ മോചിതര്‍കൂടി നാട്ടിലെത്തും. കഴിഞ്ഞ ദിവസത്തെ കോഴിക്കോട് വിമാനത്തില്‍ 13 ജയില്‍ മോചിതര്‍ നാട്ടിലെത്തിയിരുന്നു.
മൂന്നാം ഘട്ടത്തില്‍ കൂടുതല്‍ വിമാനങ്ങള്‍ കേരളത്തിന് അനുവദിച്ചേക്കുമെന്നാണ് സൂചന.