Sorry, you need to enable JavaScript to visit this website.

ആ ആറു കുഞ്ഞുങ്ങൾ ഇനി അനാഥരല്ല, ഏറ്റെടുത്ത് അജ്മാൻ ഭരണാധികാരി

ഷാർജ-  കോവിഡ് ബാധിച്ച് മാതാപിതാക്കൾ മരിച്ചതോടെ അനാഥരായ ആറു കുഞ്ഞുങ്ങളുടെയും മുഴുവൻ ചെലവും ഏറ്റെടുത്ത് അജ്മാൻ ഭരണാധികാരിയും സുപ്രീം കൌണ്‍സില്‍ അംഗവുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെയും തുടർന്നുള്ള ജീവിതത്തിന്റെയും മുഴുവൻ ചെലവുകളും ഏറ്റെടുക്കും. സുഡാൻ പൗരൻ അലി അഹ്മദ് അൽത്വയ്യിബ് (57) ഈയാഴ്ചയാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇദ്ദേഹത്തിന്റെ ഭാര്യ 23 ദിവസം മുമ്പ് മരിച്ചിരുന്നു. ഇതോടെ
ഷാർജയിലെ അൽതൗവാൻ ഏരിയയിൽ കഴിയുന്ന കുട്ടികൾ തീർത്തും അനാഥരായി. പത്താം ക്ലാസിൽ പഠിക്കുന്ന വഅദ് അലി അഹ്മദ്, ഒമ്പതാം ക്ലാസിൽ പഠിക്കുന്ന ബതൂൽ, എട്ടാം ക്ലാസിൽ പഠിക്കുന്ന കമാലുദ്ദീൻ, ആറാം ക്ലാസിൽ പഠിക്കുന്ന സൈനബ്, ഒന്നാം ക്ലാസിൽ പഠിക്കുന്ന നൂർ അൽബയാൻ, കിന്റർഗാർട്ടനിൽ പഠിക്കുന്ന മുഹമ്മദ് എന്നിവരാണ് അനാഥരായത്. ആറു കുട്ടികളെയും അജ്മാനിൽ കഴിയുന്ന പിതാവിന്റെ ബന്ധുവായ മുഹമ്മദ് ഹാശിമിന്റെ അടുത്തേക്ക് തൽക്കാലം മാറ്റിയിരുന്നു. ട്യൂഷൻ ഫീസ് കുടിശ്ശികയായതിനാൽ കുട്ടികൾ കഴിഞ്ഞ വർഷം സ്‌കൂളിലേക്ക് പോയിരുന്നില്ല. കുട്ടികളുടെ സങ്കടം സോഷ്യൽ മീഡിയ വഴി പുറംലോകം അറിഞ്ഞതോടെ വിവിധ കോണുകളിൽനിന്ന് സഹായവാഗ്ദാനം ലഭിച്ചിരുന്നു.

 

Latest News