അബുദാബി- ഈദുല്‍ ഫിത്വര്‍ നമസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിക്കണമെന്നും കോവിഡ് വ്യാപനം തടയുന്നതിനായി പള്ളികള്‍ അടച്ചിട്ട തീരുമാനം തല്‍ക്കാലം പിന്‍വലിക്കില്ലെന്നും യു.എ.ഇ വ്യക്തമാക്കി.
മതപരമായ ബാധ്യതയും രാജ്യത്തോടുള്ള പ്രതിബദ്ധതയും കണക്കിലെടുത്ത് എമിറേറ്റ്‌സ് ഫത്‌വാ കൗണ്‍സില്‍ തീരുമാനം കര്‍ശനമായി പാലിക്കണമെന്ന് ഔഖാവ് വക്താവ് അബ്ദുറഹ്മാന്‍ അല്‍ ശംസി പറഞ്ഞു.
നമസ്‌കാര സമയത്തിനു പത്ത് മിനിറ്റ് മുമ്പ് ഈദ് തക്ബീര്‍ കേട്ടു തുടങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. വെര്‍ച്വല്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളിലൂടെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുകള്‍ക്കും ഈദാശംസകള്‍ കൈമാറാനും അദ്ദേഹം ട്വീറ്റില്‍ ആഹ്വാനം ചെയ്തു.






